ChuttuvattomIdukki

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2323.38 അടി

ഇടുക്കി: ഇടുക്കി പ്രദേശങ്ങളില്‍ മഴ പെയ്യാത്തതിനാല്‍ ജലനിരപ്പ് ഉയരാതെ ഇടുക്കി അണക്കെട്ട്. നിലവിലുള്ള ജലനിരപ്പ് 2323.38 അടിയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം 2369.16 അടിയായിരുന്നു. 45.78 അടി വെള്ളത്തിന്റെ കുറവാണ് ഇത്തവണയുള്ളത്. പരമാവധി സംഭരണ ശേഷി 2403 അടിയെന്നിരിക്കെ നിലവില്‍ 25.28 ശതമാനം മാത്രമേ ഇടുക്കിയിലുള്ളു.വരുംദിവസങ്ങളില്‍ മഴ നന്നായി പെയ്തില്ലെങ്കില്‍ മൂലമറ്റത്തെ വൈദ്യുതോല്‍പാദനത്തെ ബാധിക്കും. ബുധനാഴ്ച 34.6 മി.മീറ്റര്‍ മഴയാണ് പെയ്തത്. വൈദ്യുതോല്‍പാദനം കുറച്ചു. കഴിഞ്ഞദിവസം 1.974 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!