Idukki

യൂത്ത് ഫ്രണ്ട് യുവജന മാർച്ച്‌ ഇന്ന്

ഇടുക്കി: യൂത്ത്ഫ്രണ്ട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ഇടുക്കി താലൂക്ക് ഓഫീസിലേക്കാണ് ഇന്ന് മാര്‍ച്ച് സംഘടിപ്പിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ഇടുക്കി എം പിയുമായ കെ ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുക, നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുക, പിന്‍ വാതില്‍ നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുവജനമാര്‍ച്ച്. കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് എം ജെ ജേക്കബ്, ഉന്നതാധികാര സമിതി അംഗം അപു ജോണ്‍ ജോസഫ് , യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് എബി തോമസ്,നോബിള്‍ ജോസഫ്, തോമസ് പെരുമന, എം മോനിച്ചന്‍,വര്‍ഗ്ഗീസ് വെട്ടിയാങ്കല്‍,ഷൈനി സജി, ജോയി കൊച്ചുകരോട്ട് തുങ്ങിയവര്‍പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!