Idukki
കെ.പി സജിത്താൽ രക്തസാക്ഷി അനുസ്മരണം നടത്തി


തൊടുപുഴ: അനശ്വര രക്തസാക്ഷി കെ.പി സജിത്ത് ലാലിന്റെ ഇരുപത്തിയാറാം രക്തസാക്ഷി അനുസ്മരണം നടത്തി. കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്തസാക്ഷി അനുസ്മരണം ജില്ലാ പ്രസിഡന്റ് ടോണി ചെയ്തു. സജിത്ത് ലാലിന്റെ ഓർമ്മകൾ കെ.എസ്.യു പ്രവർത്തകർക്ക് കരുത്തും ആവേശവുമാണെന്നും അവകാശ സമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകരുമെന്നും ടോണി തോമസ് പറഞ്ഞു. ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണദേവ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബിലാൽ സമദ്, കെ.ജെ സിനാജ്, റഹ്മാൻ ഷാജി, ജയ്സൺ തോമസ്, അൽത്താഫ് സുധീർ, ഫസ്സൽ അബ്ബാസ്, ക്ലമന്റ് ജോസഫ്, സെബിൻ ജേക്കബ് ജോയി, ആൽവിൻ ചാക്കോ എന്നിവർ നേതൃത്വം നൽകി.
