Uncategorized
നഗരസഭാ തൊഴിലാളികള്‍ക്ക് മഴക്കോട്ട് വിതരണം നടത്തി


തൊടുപുഴ: മര്‍ച്ചന്‍സ് യൂത്ത് വിങും മഹാറാണി വെഡിങ് കളക്ഷന്‍സും സംയുക്തമായി നഗരസഭാ തൊഴിലാളികള്‍ക്ക് മഴക്കോട്ട് വിതരണം നടത്തി.
മുനിസിപ്പല്‍ ഓഫീസിന് മുന്‍പില്‍ നടന്ന ചടങ്ങില്‍ യൂത്ത് വിങ് പ്രസിഡന്റ്
താജു. എം.ബി അധ്യക്ഷത വഹിച്ചു. മഴക്കോട്ട് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു.
മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി രാജു തരിണിയില്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി രമേഷ്, മഹാറാണി എം.ഡി റിയാസ് വി.എ, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ രാജശേഖരന്‍ നായര്‍, മുഹമ്മദ്അഫ്‌സല്‍, റസിയ കാസിം, യൂത്ത് വിങ് ട്രഷറര്‍ മനു തോമസ് മഹാറാണി മാനേജര്‍മാരായ നിയാസ്, ഷഹാന്‍ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.
