Kerala

ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ദിച്ച തൊടുപുഴ സ്വദേശി പോലീസ് പിടിയില്‍

 

കൊച്ചി : ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ദിച്ച തൊടുപുഴ സ്വദേശി പോലീസ് പിടിയില്‍.തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ ആണ് പോലീസ് പിടിയിലായത്. എറണാകുളം ഫോര്‍ ഷോര്‍ റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. ഹൈക്കോടതിയിലേക്ക് കാറില്‍ പോവുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മര്‍ദ്ദനമേറ്റത്. ലിയോ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ച ശേഷം ജിജോ കാറില്‍ നിന്ന് ഇറങ്ങി വന്ന് അഭിഭാഷകന്റെ മുഖത്ത് അടിച്ചു. സംഭവം നടക്കുമ്പോള്‍ അത് വഴി പോവുകകയായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എന്‍ നഗരേഷ് കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ കൊണ്ട് പ്രതിയെ പിടിച്ചു മാറ്റി പോലീസില്‍ ഏല്‍പ്പിച്ചു. അടിയുടെ ആഘാതത്തില്‍ അഭിഭാഷകന്റെ ശ്രവണശേഷിക്ക് തകരാര്‍ സംഭവിച്ചു. കാറിന്റെ താക്കോല്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ അഭിഭാഷകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

Related Articles

Back to top button
error: Content is protected !!