National

വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹരിയാന: വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാര്‍ത്ത മതി രാജ്യത്ത് ആശങ്ക പടരാന്‍. ഇത്തരം സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നതിന് മുമ്ബ് വസ്തുതകള്‍ പരിശോധിക്കണം. വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും തടയാന്‍ സാങ്കേതിക മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി. ഹരിയാനയിലെ സുരജ്കുണ്ഡില്‍ നടക്കുന്ന ദ്വിദിന ചിന്തന്‍ ശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍ മീഡിയയെ വിലകുറച്ച്‌ കാണാനാകില്ല. ചെറിയ തോതിലുള്ള വ്യാജവാര്‍ത്തകള്‍ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നതിന് മുമ്ബ് മുമ്ബ് 10 തവണ ചിന്തിക്കണം. തെറ്റായ വാര്‍ത്തകളുടെ വലയില്‍ കുടുങ്ങി ആളുകള്‍ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് ഇരയാകുന്നു. വസ്തുതകള്‍ മാത്രം പങ്കിടാന്‍ പൗരന്മാര്‍ ശ്രദ്ധിക്കണം. സ്ഥിരീകരിച്ച ഉറവിടത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ പങ്കിടുന്നത് തെറ്റായ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത കുറയ്ക്കുന്നു. മുന്‍കാലങ്ങളില്‍ തൊഴില്‍ സംവരണത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ മൂലം ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടങ്ങള്‍ പ്രധാനമന്ത്രി മോദി ഓര്‍മിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!