Karimannur

തൊമ്മന്‍കുത്ത് അമ്പല മോഷണ പ്രതികള്‍ അറസ്റ്റില്‍

കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് നാല്‍പതേക്കറിലുള്ള ശാന്തികാട് ദേവി ക്ഷേത്രത്തില്‍ നിന്നും നിന്നും പണവും പഴ്‌സും അടക്കം മോഷണം നടത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. മുള്ളരിങ്ങാട് കല്ലേപുരക്കല്‍ സാംകുട്ടിയുടെ മകന്‍ ജിന്റോ സാംകുട്ടി (18),വണ്ണപ്പുറം നാല്‍പതേക്കര്‍് തൈവിളാകം അശ്വിന്‍ പ്രദീപ്(18) എന്നിവരെയാണ് കരിമണ്ണൂര്‍ എസ്.എച്ച്.ഒ. സുമേഷ് സുധാകരന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ.കെ.എച്ച് ഹാഷിം അറസ്റ്റ് ചെയ്തത്.എ.എസ്.ഐ പി.ജി രാജേഷ്,എസ്.സി.പി.ഒ മാരായ എ. ശശി,പി.എ.ഷെരീഫ്,സിപിഒ മാരായ അന്‍വര്‍സാദത്ത്,സുനില്‍കുമാര്‍,റ്റി.എസ്.ജമാല്‍, എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പ്രതികളെ തൊമ്മന്‍കുത്ത്,വണ്ണപ്പുറം എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!