Kerala

ദീപാവലി: പടക്കം പൊട്ടിക്കല്‍ രാത്രി 8 മുതൽ 10 വരെ, സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം:അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30യുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണു നിർദേശം. ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു വരെയും ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കു രാത്രി 11.55 മുതൽ 12.30 വരെയും മാത്രമായി പടക്കം പൊട്ടിക്കാൻ സമയം പരിമിതപ്പെടുത്തിയാണ് ട്രിബ്യൂണലിന്റെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകി ആഭ്യന്തര വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു നാടും നഗരവും വർണപ്രഭയിലാകുമ്പോഴും പടക്കവും കമ്പിത്തിരിയുമെല്ലാമായി ദീപാവലി ആഘോഷിക്കാത്ത ഗ്രാമമാണിത്. ആഘോഷം പുത്തൻ വസ്ത്രങ്ങളും മധുരപലഹാരങ്ങളും രംഗോലിയുമൊക്കെയായി മാത്രം. ശിവഗംഗ ജില്ലയിലെ സിംഗംപുണരിക്കടുത്തുള്ള കൊല്ലുഗുഡിപ്പട്ടി ദീപാവലിക്കാലത്ത് എന്നല്ല ഈയടുത്ത മാസങ്ങളിലെ ഒരാഘോഷ കാലത്തും ഇവിടെ ഒരൊറ്റ പടക്കം പോലും പൊട്ടില്ല..

പക്ഷികൾക്കുവേണ്ടിയാണ് ഇവർ പടക്കം ഒഴിവാക്കുന്നത്. വേട്ടാങ്കുടി പക്ഷിസങ്കേതം ഈ ഗ്രാമത്തിലാണ്. വിവിധ ഏഷ്യൻ, യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള ദേശാടനപക്ഷികൾ ഗ്രാമത്തിൽ വന്ന് കൂടുകൂട്ടുന്ന സമയമാണിത്. ഗ്രേ ഹെറോൺസ്, ഡാർട്ടേഴ്സ്, സ്പൂൺ ബിൽസ്, ഏഷ്യൻ ഓപ്പൺ ബിൽ സ്ട്രോക്സ് എന്നുതുടങ്ങി നൂറുകണക്കിന് അപൂർവയിനം പക്ഷികൾ. ഒക്ടോബറിൽ മുട്ടയിട്ട് അടയിരുന്ന് മുട്ടകൾ വിരിഞ്ഞ് പക്ഷിക്കുഞ്ഞുങ്ങൾ പറക്കമുറ്റി ഇവർ വന്ന ദേശത്തേക്ക് തിരിച്ചുപറക്കാൻ ഫെബ്രുവരി മാസമാകും. അവരുടെ സ്വാസ്ഥ്യത്തിന് ശല്യമാകാതിരിക്കാനാണ് ഗ്രാമീണർ ദീപാവലിയുടെ ശബ്ദാഘോഷങ്ങൾ ഒഴിവാക്കുന്നത്. ആദ്യമൊക്കെ പരിസ്ഥിതിപ്രവർത്തകരുടേയും വനം വകുപ്പിന്‍റേയും നിർദേശങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലുപതിറ്റാണ്ടോളമായി ഈ ഉത്തരവാദിത്തം ഗ്രാമീണർ തന്നെ ഏറ്റെടുക്കുന്നു. ആഗോള അതിഥികൾക്ക് ശല്യമാകുന്ന ശബ്ദഘോഷങ്ങൾ ഒഴിവാക്കേണ്ടത് അവർ ഉത്തരവാദിത്തമായി കാണുന്നു.

Related Articles

Back to top button
error: Content is protected !!