Idukki

ജില്ലാ തല ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇടുക്കി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടത്തി

ഇടുക്കി: ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ തല ക്രിക്കറ്റ് ടൂർണ്ണമെന്റ് ഇടുക്കി സ്പോർട്സ് കൗൺസിൽ (ഐ.ഡി.എ) സ്റ്റേഡിയത്തിൽ നടത്തി. ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജോ മങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉദ്ഘടനം ചെയ്തു.

ജില്ല സെക്രട്ടറി  കെ. എം. മാണി, ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷനുമായ  ഷാജോ ആലുക്കൽ കാലടി,  വൈസ് പ്രസിഡന്റ് റോബിൻ എൻവീസ്,  എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റ്റി.ജി. ഷാജി, ജില്ലാ പി.ആർ. ഒ. സജി ഫോട്ടോപാർക്ക്,  ട്രഷറർ സെബാൻ ആതിര , സ്പോർട്ട്സ് ക്ലബ് ജില്ലാ കോ ഓർഡിനേറ്റർ പ്രബി വർണ്ണശാല ജില്ലാ കമ്മിറ്റിയംഗങ്ങൾ, മേഖല പ്രസിഡന്റുമാർ എന്നിവർ പ്രസ൦ഗിച്ചു.

ദേവികുളം, ഇടുക്കി, പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല എന്നീ അഞ്ചു മേഖലകളിലെ ടീമുകൾ പങ്കെടുത്ത മത്സരത്തിതിൽ ഉടുമ്പൻചോല മേഖല ഒന്നാം സ്ഥാനവും ഇടുക്കി മേഖല രണ്ടാം സ്ഥാനവും, തൊടുപുഴ മേഖല മൂന്നാം സ്ഥാനവും നേടി.

 

Related Articles

Back to top button
error: Content is protected !!