Idukki

ഐ.റ്റി.ഡി പി ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി: പ്രോജക്ട് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. ഐ.റ്റി.ഡി. പി ഓഫീസിന്റെ കീഴിലുള്ള ഇടുക്കി, കട്ടപ്പന, പൂമാല, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്ഷന്‍ ഓഫീസിന്റെ പരിധിയിലുള്ള തൊടുപുഴ (2) മൂലമറ്റം, വാഴത്തോപ്പ്, പൂമാല, കോടാലിപ്പാറ, കുമളി എന്നവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7 പ്രീമെട്രിക് ഹോസ്റ്റലുകളിലേയ്ക്ക് റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 22 നും 40 നും ഇടയില്‍ പ്രായമുള്ളതും 1 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ബി.എഡ് ബിരുദ ധാരികളുമായി യുവതി യുവാക്കളില്‍ നിന്നും ഇടുക്കി ഐ.റ്റി.ഡി പ്രൊജക്റ്റ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18000/- രൂപ ഹോണറേറിയം ലഭിക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റ, ജാതി, വരുമാനം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 31, 11 മണിയ്ക്ക് ഇടുക്കി ഐ.റ്റി.ഡി പി ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. അധിക യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹോസ്റ്റലുകളില്‍ താമസിച്ച് സേവനം ചെയ്യണം. നിയമനം താത്കാലികവും 2023 ഒക്ടോബര്‍ 31 വരെ മാത്രം കാലാവധിയുള്ളതുമായിരിക്കും. ഫോണ്‍ – 04862222399

 

Related Articles

Back to top button
error: Content is protected !!