Kerala

കേരളകോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമായത് അഭിമാനത്തോടെ കണ്ട പ്രവര്‍ത്തകനായിരുന്നു അകാലത്തില്‍ വിടപറഞ്ഞ അബ്ദുല്‍ സലാം: കെ ഫ്രാന്‍സിസ് ജോര്‍ജ്

വയനാട്‌: കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ എന്നത് ഏറെ അഭിമാനത്തോടെ കണ്ട പൊതു ജീവിതമായിരുന്നു അകാലത്തില്‍ വിട പറഞ്ഞ വയനാട് ജില്ല പ്രസിഡന്റ് അബ്ദുല്‍ സലാമിന്റേതെന്ന് മുന്‍ എം പി യും കേരള കോണ്‍ഗ്രസ് നേതാവുമായ കെ ഫ്രാന്‍സിസ് ജോര്‍ജ്. കല്‍പ്പറ്റയില്‍ അബ്ദുല്‍ സലാമിന്റെ നിര്യാണത്തോടനുബന്ധിച്ചുള്ള അനുശോചനയോഗത്തില്‍ .പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിസ്വാര്‍ത്ഥമായ മനസ്സും ലളിതമായ ജീവിതവും ആഴമേറിയ ആത്മാര്‍ത്ഥതയും ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രകടിപ്പിച്ച ഒരു പൊതു പ്രവര്‍ത്തകനെയാണ്് നഷ്ട്ടപെട്ടിരിക്കുന്നത്. അദേഹത്തിന്റെ വിയോഗം സൃഷ്ട്ടിച്ച ദുഃഖത്തില്‍ കുടുംബങ്ങളോടും ബന്ധപ്പെട്ട എല്ലാവരോടുംമൊപ്പം കേരള കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരുന്നുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കല്‍പ്പറ്റ എം ല്‍ എ ടി സിദ്ദിഖ് , വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!