Karimannur

നീരുറവ് – നീര്‍ത്തടാധിഷ്ഠിത പദ്ധതി യോഗം ചേര്‍ന്നു

കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ 2023 – 24 സാമ്പത്തിക വര്‍ഷത്തില്‍ നിര്‍വഹണം നടത്തുന്നതിനായി നീരുറവ് – നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതി തയാറാക്കുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക യോഗം ചേര്‍ന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സണ്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നിസാ മോള്‍ ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍സിംഗ് കമ്മിറ്റി ചെയര്‍മാന്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ,ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, കുടുംബശ്രീ, എസ്.എച്ച്.ജി. അംഗങ്ങള്‍, കൃഷി ഓഫീസര്‍ , സന്നദ്ധ പ്രവര്‍ത്തകര്‍ , കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!