Karimannur

കരിമണ്ണൂര്‍ പോലീസിന്റെ യോദ്ധാവ് പദ്ധതി: യുവാക്കള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

കരിമണ്ണൂര്‍: കരിമണ്ണൂര്‍ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി നെയ്യശേരി സ്‌കൂളില്‍ യുവാക്കള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. യുവാക്കളെ കളിക്കളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും പോലീസിനൊപ്പം ലഹരിക്കെതിരേ പ്രവര്‍ത്തിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. നെയ്യശേരി ഭാഗത്തുള്ള യുവാക്കള്‍ക്ക് കരിമണ്ണൂര്‍ സ്‌പോര്‍ട്‌സ് വേള്‍ഡിന്റെ സഹകരണത്തോടെ യോദ്ധാവ് ജേഴ്‌സികള്‍ പ്രിന്റ് ചെയ്ത് നല്‍കുകയും കളിക്കുന്നതിനായി ഫുട്‌ബോള്‍ വാങ്ങി നല്‍കുകയും ചെയ്തു. ലഹരിക്കെതിരായ പോരാട്ടത്തില്‍ യുവാക്കളുടെ പങ്കിനേക്കുറിച്ചും ലഹരിയുടെ ദൂഷ്യങ്ങളേക്കുറിച്ചും എങ്ങനെ തിരിച്ചറിയാം എന്നത് സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എച്ച്.ഹാഷിം, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷെരീഫ് പി.എ,സി.പി.ഒ അനൂപ് രാജ്,സ്‌പോര്‍ട്‌സ് വേള്‍ഡ് മാനേജര്‍ സന്തോഷ് ജോര്‍ജ്, നെയ്യശേരി ആര്‍ട്സ് ക്ലബ് പ്രസിഡന്റ് ഫെബി പ്രേംസണ്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!