Idukki

തട്ടിപ്പ് സംഘത്തിന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയ യുവാവ് അറസ്റ്റില്‍

ഇടുക്കി: തട്ടിപ്പ് സംഘത്തിന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയ യുവാവ് അറസ്റ്റില്‍. ഇടുക്കി പാറേല്‍ കവല ഉടുമ്പന്നൂര്‍ മനയ്‌ക്കമാലിയില്‍ അര്‍ഷലാണ് അറസ്റ്റിലായത്. മുക്കുപണ്ടം പണയം വച്ച്‌ പണം തട്ടുന്ന സംഘത്തിനാണ് പ്രതി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയിരുന്നത്. കൊല്ലം കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഒരു സംഘം 3,71,000 രൂപ തട്ടിഎടുത്തിരുന്നു. വ്യാജ സ്വര്‍ണ്ണം പണയം വച്ചാണ് പ്രതികള്‍ ലക്ഷങ്ങള്‍ തട്ടിയത്. ഈ സംഘത്തിനാണ് പ്രതി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ നല്‍കിയത്. കഴിഞ്ഞ ദിവസമാണ് പണയസ്വര്‍ണം വ്യാജമാണെന്ന് സ്ഥാപന ഉടമ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തട്ടിപ്പ് സംഘത്തിലെ നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പിടികൂടിയത്. ഇടുക്കി കൂടാതെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. നിലവില്‍ 25 ഓളം കേസുകളില്‍ പ്രതിയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ അറസ്റ്റിലായ അര്‍ഷല്‍.

Related Articles

Back to top button
error: Content is protected !!