Idukki
ഇടുക്കിയിൽ അഞ്ച് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി
ഇടുക്കി: ഇടുക്കിയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടന്മേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. അഞ്ഞൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കും. നാല് പഞ്ചായത്തുകളില്‍ മുമ്പ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടുക്കിയില്‍ പനി ബാധിക്കുന്ന പന്നികളുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഫാമില്‍ അസുഖ ലക്ഷണമുള്ള പന്നികളെ കണ്ടാല്‍ സമീപത്തെ മൃ?ഗാശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റ് പന്നികളിലേക്ക് അസുഖം ബാധിക്കാതെ നോക്കാം. പലപ്പോഴും ആളുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രശ്നങ്ങളുണ്ട്. രോ?ഗം ബാധിച്ച പന്നികളെ വില്ക്കുകയോ കൊല്ലുകയോ ചെയ്യരുതെന്നും മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്കി.