National

ഗിനിയയിൽ നാവികസേനയുടെ പിടിയിലായ മലയാളി സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കും : വി.മുരളീധരൻ

ന്യൂഡല്‍ഹി: ഗിനിയയില്‍ നാവികസേനയുടെ പിടിയിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കൊല്ലം നിലമേലില്‍ സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ ഉള്‍പ്പെടെ 26 പേര്‍ സംഘത്തിലുണ്ട് ഗിനിയന്‍ സേന പിടികൂടിയ സംഘത്തെ നൈജീരിയയ്ക്ക് കൈമാറാനാണ് നീക്കം. ഇത് തടയാനുള്ള ശ്രമങ്ങള്‍ വിദേശകാര്യമന്ത്രാലയവും എംബസിയും ആരംഭിച്ചു.  നൈജീരിയയ്ക്ക് കൈമാറിയാല്‍ പിന്നീട് തങ്ങളെ ബന്ധപ്പെടാന്‍ പോലും കഴിയില്ല എന്നാണ് കുടുംബങ്ങളുടെ ആശങ്ക. ഓഗസ്റ്റ് എട്ടിനാണ് നൈജീരിയയിലെ എ കെ പി ഓ ടെര്‍മിനലില്‍ ക്രൂഡോയില്‍ നിറയ്ക്കാന്‍ എത്തിയ കപ്പല്‍ ഗിനിയാ സേനയുടെ പിടിയിലായത്. 26 പേര്‍ അടങ്ങുന്ന സംഘത്തില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പടെ മൂന്നുപേര്‍ മലയാളികളാണ്.

 

Related Articles

Back to top button
error: Content is protected !!