Obit

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തൊടുപുഴ: കാറും ബൈക്കും ഇടിച്ച് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കര സലീമിന്റെ മകൻ ഹാഷിമാണ് മരിച്ചത് (കാച്ചി-39). മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച ​ രാത്രി 9 ഓടെയായിയുന്നു അപകടം. വെങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരു വാഹനങ്ങളും. ​ ഇരു ചക്ര വാഹനത്തിലാണ് ഹാഷിം സഞ്ചരിച്ചിരുന്നത്. ​ വാഹനങ്ങൾ തമ്മിൽ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് വീണ ഹാഷിമിന്റെ തലക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിക്കുന്നത്. ഭാര്യ: തട്ടക്കുഴ തൊട്ടിപ്പറമ്പിൽ ജിസ്ന. മക്കൾ: ഇശൽ ഫാത്തിമ, ഐദിൻ സൈറ. ​

 

Related Articles

Back to top button
error: Content is protected !!