ചക്രസ്തംഭന സമരത്തില്‍ തൊടുപുഴ നഗരം സ്തംഭിച്ചു


തൊടുപുഴ: ഇന്ധന വില കൊള്ളക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചക്രസ്തംഭന സമരത്തില്‍ തൊടുപുഴ നഗരം സ്തംഭിച്ചു. ഗാന്ധി സ്‌ക്വയര്‍, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ്, പുളിമൂട്ടില്‍ കവല, മങ്ങാട്ടു കവല, മോര്‍ ജങ്ഷന്‍, വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷന്‍, കോലാനി ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് തൊഴിലാളികള്‍ പ്രതിഷേധത്തില്‍ അണിനിരന്നു. ഗാന്ധി സ്‌ക്വയറില്‍ നടന്ന പൊതുയോഗത്തില്‍ എം.കെ. ഷാഹുല്‍ ഹമീദ് (ഐ.എന്‍.ടി.യുസി ) അധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കണ്‍വീനര്‍ കെ.എം. ബാബു (സി.ഐ.ടി.യു ) സമരം ഉദ്ഘാടനം ചെയ്തു. കെ.സലിം കുമാര്‍, പി.പി. ജോയി (എ.ഐ.ടി.യു.സി), ടി.ആര്‍ സോമന്‍, കെ.വി.ജോയി, കെ.കെ. കബീര്‍, ഇ.വി സന്തോഷ് (സി.ഐ.ടി.യു ), റഹ്മാന്‍ പഴയറി, ടി.കെ കരിം (എസ്.ടി.യു), എ.എസ് ജയന്‍, ഫിലിപ്പ് ചേരിയില്‍ (കെ.ടി.യു.സി), ജാഫര്‍ ഖാന്‍ മുഹമ്മദ് (ഐ.എന്‍.ടി.യു.സി), അനില്‍ എന്നിവര്‍ പ്രസംഗിച്ചു.
