Uncategorized
ഉടുമ്പന്നൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഇറാനില്‍ അപകടത്തില്‍ മരിച്ചു


തൊടുപുഴ: ഉടുമ്പന്നൂര്‍ സ്വദേശിയായ എഞ്ചിനീയര്‍ ഇറാനില്‍ അപകടത്തില്‍ മരിച്ചു .അമയപ്ര പുത്തന്‍പുരയ്ക്കല്‍ കുഞ്ഞിന്റെ മകന്‍ രാജിമോനാ(47)ണ് മരിച്ചത്. ആറുമാസം മുന്‍പാണ് ഇലക്ടിക്കല്‍ എഞ്ചിനീയറായി രാജിമോന്‍ റാം പേരാസ് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായി ഇറാനില്‍ എത്തുന്നത് . കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.ഇതിനായി ഡീന്‍ കുര്യാക്കോസ് എം പി കേന്ദ്രമന്ത്രി മുരളീധരന്‍ എന്നിവരുടെ സഹായം തേടിയിട്ടുണ്ട് .ഭാര്യ: നിജ. മകന്‍: സൂരജ്.
