Idukki
ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസ്: പ്രതിയെ 13 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു


തൊടുപുഴ: ആറുവയസുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്ജുന് (22) നെ തൊടുപുഴ പോക്സോ കോടതി ഈ മാസം 13 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലിസ് സമര്‍പ്പിച്ചതെങ്കിലും 13 ന് വൈകിട്ട് 5 മണിവരെയാണ് പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സണ് എം ജോസഫ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബി വാഹിദ ഹാജരായി
