Uncategorized
ഹൈറേഞ്ചില്‍ ഭൂചലനം: അന്‍പത് സെക്കന്റോളം നീണ്ടു നിന്നു


ഇടുക്കി: ഹൈറേഞ്ച് മേഖലയില്‍ ഭൂചലനം. അന്‍പത് സെക്കന്റോളം നിലനിന്ന ഭൂചലനം ജനങ്ങളില്‍ ഭീതി പടര്‍ത്തി. ചൊവ്വാഴ്ച രാത്രി 8.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ തോണിത്തടി റെയ്ന്‍ ഗെയ്ഗ് സ്‌റ്റേഷനിലെ റിക്ടര്‍ സ്‌കെയിലെ അളവ് നിജപ്പെടുത്തിയിയാല്‍ മാത്രമെ കൃത്യമായ ഭൂചലനത്തിന്റെ തോത് അറിയാനാകു. കുമളിയിലും ശക്തമായ ഭൂചലനം ഉണ്ടായിട്ടുണ്ട്. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്. മുല്ലപ്പെരിയാര്‍ – ഇടുക്കി അണക്കെട്ടിന് ഇടയിലായുള്ള പ്രദേശമാണിത്.
