കോവിഡ് പ്രതിരോധസുരക്ഷാ സാമഗ്രികള്‍ കൈമാറി


തൊടുപുഴ: താലൂക്ക് റെഡ്‌ക്രോസ് സൊസൈറ്റിയും എം.പിയുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീമും സംയുകതമായി കരിമണ്ണൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ കോവിഡ് പ്രതിരോധസുരക്ഷാ സാമഗ്രികള്‍ കൈമാറി. ഡീന്‍ കുര്യക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. മഡിക്കല്‍ ഓഫീസര്‍ ഡോ. ശാലു കെ.എച്ച് ഏറ്റുവാങ്ങി. റെഡ് ക്രോസ് താലൂക്ക് ചെയര്‍മാന്‍ മനോജ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസാസ്റ്റര്‍ ടീം കോ ഓര്‍ഡിനേറ്റര്‍ ഹാറൂണ്‍ കെ.ബി, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സി സിറിയക്, ബിബിന്‍ അഗസ്റ്റിന്‍, ജീസ് ആയത്തുപാടം, ബൈജു വറവുങ്കല്‍, ടെസി വില്‍സണ്‍, ഷേര്‍ലി സെബാസ്റ്റിയന്‍, നേതാക്കളായ ജോണ്‍ നെടിയപാല, എം. പി വിജയനാഥന്‍, സിബി കുഴിക്കാട്ട്, എ.എന്‍ ദിലീപ് കുമാര്‍, സിബി വാഴയില്‍, ഡിസാസ്റ്റര്‍ ടീം അംഗങ്ങളായ ജിതിന്‍ ചാലശേരി, ആല്‍ബര്‍ട്ട് ജോസ്, ഹാലിദ് എം. ബി, സിനോജ്, അന്‍സാര്‍ സലിം, അഫ്‌സല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു.
