Idukki

കോവിഡ് വാക്സിന്‍ ലഭിക്കാന്‍, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം 

കോവിഡ് വാക്സിന്‍ ഒന്നും രണ്ടും ഡോസ് ലഭിക്കുന്നതിന്, ഓണ്‍ലൈനില്‍ ബുക്ക് ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ അറിയിച്ചു.എല്ലാ ദിവസവും വൈകിട്ട് 3 മണി മുതല്‍ www.cowin.gov.in എന്ന പോര്‍ട്ടലില്‍ വാക്സിന്‍ സ്ലോട്ടുകള്‍ തുറക്കും. ഓണ്‍ലൈനില്‍ വാക്സിന്‍ ബുക്ക് ചെയ്യാന്‍ അസൗകര്യമുള്ളവര്‍ ആ പ്രദേശത്തെ ആശമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനം ഉപയോഗിക്കേണ്ടതാണ്. ഇപ്പോള്‍ 45 വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കാണ് വാക്സിന്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. മുന്‍ഗണനാ പട്ടികയിലുള്ള 18 മുതല്‍ 45 വയസ് വരെയുള്ളവര്‍ക്കും വാക്സിന്‍ നല്‍കുന്നുണ്ട്

Related Articles

Back to top button
error: Content is protected !!