കര്‍ഷകരോട് വനംവകുപ്പ് പെരുമാറുന്നത് ഗുണ്ടകളെ പോലെ: കെ.കെ ശിവരാമന്


തൊടുപുഴ: ജില്ലയില്‍ കര്‍ഷകരോട് ഗുണ്ടകളെ പോലെയാണ് വനംവകുപ്പ് പെരുമാറുന്നതെന്നും ഇതിന് വലിയ രീതിയിലുള്ള ജനരോക്ഷം നേരിടേണ്ടി വരുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് പറഞ്ഞു. പട്ടയ ഭൂമിയില്‍ നില്ക്കുന്ന മരം മുറിച്ച കര്‍ഷകരെ പ്രതിയാക്കി കേസെടുക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണം. പട്ടയ ഭൂമിയിലെ മരങ്ങളുടെ ഉടമസ്ഥാവകാശം പൂര്‍ണമായും കര്ഷകന് നല്‍കുന്നതായിരുന്നു 2020 ഒകേ്ടാബര്‍ 24 ന് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട് നിര്‍മാണത്തിനും സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി കര്‍ഷകര്‍ മരങ്ങള്‍ മുറിച്ചിരുന്നു. ഇത്തരത്തില്‍ മുറിച്ച എല്ലാവരേയും പ്രതികളാക്കി കേസെടുക്കാനാണ് സി.സി.എഫിന്റെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം ഡി.എഫ്.ഒ മാര്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച കര്‍ഷകരെ കേസില്‍ പ്രതിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ശിവരാമന് പറഞ്ഞു.
