കെ.എസ്.യു പഠനോപകരണ വിതരണം നടത്തി


കരിമണ്ണൂര്‍: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ പഠനോപകരണ വിതരണ പദ്ധതിയായ സഹപാഠിക്കൊരു കൈത്താങ്ങിന്റെ ഭാഗമായി കരിമണ്ണൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കാമുറി ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലോഷ് ബേബി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സൂരജ് പിട്ടാപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോണ്‍ എന്നിവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫ്, അധ്യാപക പ്രതിനിധി ട്രിനിയാമ്മ ജോര്‍ജ്, ബിനീഷ് ബെന്നി, അതുല്‍ ജോസ്, ബേസില്‍ ഷിബു, അജിത്ത് ബിജു, ജെസ്ബിന്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
