കരിമണ്ണൂര്‍ ലയണ്‍സ് ക്ലബ് വീട് നിര്‍മിച്ചു നല്‍കി


കരിമണ്ണൂര്‍: നിര്‍ധന കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി കരിമണ്ണൂര്‍ ലയണ്‍സ് ക്ലബ്. മുളപ്പുറം സ്വദേശി ബിനോയിക്കാണ് ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് വീട് നിര്‍മിച്ചു നല്‍കിയത്. ലയണ്‍സ് ഡിസ്ട്രിക്റ്റ് 318 സിയുടെ സ്വപ്നക്കൂട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്റ്റ് മുന്‍ ഗവര്‍ണര്‍ ആര്‍.ജി ബാലസുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. കരിമണ്ണൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോയി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ലയണ്‍സ് ഡിസ്ട്രിക്റ്റ് മുന്‍ ഭാരവാഹികളായ അത്താവുദീന്‍, എം.സണ്ണിച്ചന്‍, പഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട്, വാര്‍ഡ് അംഗം എം.എം സന്തോഷ്‌കുമാര്‍, കരിമണ്ണൂര്‍ എസ്.എച്ച്.ഒ: കെ.ഷിജി, ചാര്‍ട്ടര്‍ പ്രസിഡന്റ് സിനോജ് കെ.ഫ്രാന്‍സിസ്, മുന്‍ പ്രസിഡന്റ് അരുണ്‍ കെ.ആന്റണി എന്നിവര്‍ പങ്കെടുത്തു.
