കരിങ്കുന്നം-കുണിഞ്ഞി റോഡ് യാത്രാ യോഗ്യമാക്കണമെന്ന് നാട്ടുകാര്‍


കരിങ്കുന്നം: കരിങ്കുന്നം കുണിഞ്ഞി റോഡ് യാത്രാ യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ചെറുവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇപ്പോഴത്തെ അവസ്ഥയില്‍ ഈ വഴിയുള്ള സഞ്ചാരം ഏറെ ദുഷ്‌ക്കരമാണ്. പുറപ്പുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മടക്കച്ചേരി കവല മുതല്‍ കൊടികുത്തി വരെയുള്ള രണ്ട് കീലോമീറ്റര്‍ ടാറിങ് പൂര്‍ണമായും പൊളിഞ്ഞ് കല്ലും മണ്ണും മാത്രമായി. ഈ ഭാഗങ്ങളിലെ ഓട അടഞ്ഞതുമൂലം വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ദുരവസ്ഥ ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നാളിതു വരെയായി യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഈ വിവരങ്ങള്‍ കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. അടിയന്തരമായി അധികാരികള്‍ ഇടപെട്ട് പ്രദേശവാസികളുടെ യാത്ര ദുരിതത്തിന് ഒരു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുകയാണ്.
