Uncategorized
ബൈക്ക് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു


തൊടുപുഴ: കോളപ്രയില്‍ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കോളപ്ര പുത്തന്‍പുരയില്‍ സുരേഷാണ് (50) മരിച്ചത്. ചൊവാഴ്ച പുലര്‍ച്ചെ 5.30ന് കോളപ്ര ജങ്ഷനു സമീപമാണ് ബൈക്ക് മറിഞ്ഞ് സുരേഷിന് ഗുരുതരമായി പരുക്കേറ്റത്. കോളപ്ര ജങ്ഷനില്‍ എത്തി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഭാര്യ: ബിന്ദു. മക്കള്‍: ഗൗതം, പൂജ.
