Kudayathoor

കുടയത്തൂരിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.

തൊടുപുഴ:കുടയത്തൂരിൽ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുടയത്തൂർ ആനക്കയം പൊന്നാ മറ്റത്തിൽ സാബു ജോസഫി (55) ആണ് മരിച്ചത്.ഇന്നലെ (ശനിയാഴ്ച) രാത്രി 8.30 ന് കുടയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മുന്നിലാണ് അപകടം നടന്നത് . മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തൊടുപുഴ ഭാഗത്തേക്ക് വന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ

സാബുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

.തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ നാലോടെ മരിച്ചു.സംസ്ക്കാരം ഇന്ന് (4/7/2021)വൈകുന്നേരം നാലിന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ.

Related Articles

Back to top button
error: Content is protected !!