Uncategorized
കുന്നം ജങ്ഷനു സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടയിടി: നാലു പേര്‍ക്ക് പരുക്ക്


തൊടുപുഴ: കുന്നം ജങ്ഷനു സമീപം നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. തൊമ്മന്‍കുത്ത് സന്ദര്‍ശനത്തിനു പോയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് ആദ്യം അപകടത്തിനിടയാക്കിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളായ സാവിയോ (23), അനന്തു (23) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ നിന്നു വന്ന മിനി ലോറിയിലിടിക്കുകയായിരുന്നു. ബൈക്കിലിടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച ലോറി എതിരെ വന്ന കാറിലിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാറില്‍ പിന്നാലെയെത്തിയ ഓട്ടോയും ഇടിച്ചു. സാരമായി പരുക്കേറ്റ സാവിയോയെയും അനന്തുവിനെയും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന അലന്‍സ്, ഓട്ടോ ഓടിച്ചിരുന്ന ബിജോ എന്നിവര്‍ക്കും പരുക്കേറ്റു.
