Uncategorized
അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പഠനോപകരണ കിറ്റ് വിതരണം ചെയ്തു


മുട്ടം: അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മുട്ടം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്നു മുതല്‍ 10 വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണ കിറ്റ് വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി.കെ ശിവന്‍ നായര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് കിറ്റുകള്‍ കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍ ഷിയാസ്, മൂലമറ്റം ബ്ലോക്ക് സെക്രട്ടറി പി.ജെ രതീഷ്, പ്രസിഡന്റ് ആല്‍ബിന്‍ വടശേരി, മുട്ടം ഈസ്റ്റ് മേഖലാ സെക്രട്ടറി എല്‍ദോസ് രാജു, പ്രസിഡന്റ് അത്താക്‌സ് മാത്യു, കമ്മിറ്റി അംഗങ്ങളായ അഭിന്‍, വിശാഖ്, അനസ്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
