Uncategorized

ഓണത്തിന് ഒരു മുറം പച്ചക്കറി – പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി മുട്ടം ഗ്രാമപഞ്ചായത്ത്

മുട്ടം :- സംസ്ഥാന സര്‍ക്കാരിന്‍റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ പച്ചക്കറി വികസന പദ്ധതി പ്രകാരം നടത്തി വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ മുട്ടം പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ഷൈജ ജോമോൻ നിർവ്വഹിച്ചു.യോഗത്തിൽ മുട്ടം ക്രിഷി ഓഫീസർ മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ സ്വന്തം പുരയിടത്തില്‍ തന്നെ കൃഷിയ്ക്ക് തുടക്കം കുറിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട് എന്ന് ഉദ്ഘാടനം നിർവ്വഹിച്ച ഷൈജ ജോമോൻ പറഞ്ഞു.

വിഷ രഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കുവാന്‍ ഉദ്ദേശിച്ചാണ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി നടപ്പിലാക്കുന്നത്. മുട്ടം ക്രിഷി ഭവനിൽ ലഭ്യമായ 2000 വിത്തുകൾ എല്ലാ വാർഡുകളിലേക്കുമായി വിതരണം ചെയും.

യോഗത്തിൽ ജനപ്രതിനിധികളായ മാത്യൂ പാലംപറമ്പിൽ,മേഴ്സി ദേവസ്യ, അരുൺ ചെറിയാൻ,ഷേർളി അഗസ്റ്റിൻ,സൗമ്യ സാജബിൻ,റെജി ഗോപി, ഡോളി രാജു, ബിജോയ് ജോൺ,ജോസ് കടത്തലകുന്നേൽ, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!