Uncategorized
പി.ഡി.പി പ്രതിഷേധം സംഘടിപ്പിച്ചു


തൊടുപുഴ: അനിയന്ത്രിതമായി എണ്ണവില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ പി.ഡി.പി. നിയോജകമണ്ഡലം കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.എ. കബീര്‍ ഉദ്ഘാടനം ചെയ്തു.
പി.സി.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കാഞ്ഞാര്‍ കരീം മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ജലീല്‍ ഉടുബന്നൂര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബഷീര്‍ മൗലവി, നിയോജകമണ്ഡലം ഭാരവാഹികളായ അഫ്‌സല്‍ ആലക്കോട്, യൂസഫ്, കെ.എം. ഷബിന്‍, റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
