Uncategorized
പുറപ്പുഴ സെന്റ് സെബാസ്റ്റിയന്‍ സ്‌കൂളില്‍ വെബിനാര്‍ നടത്തി


പുറപ്പുഴ: സെന്റ് സെബാസ്റ്റിയന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ്, അറിവും പ്രതിരോധവും എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. ആന്‍സി ഐസക്ക് വെബിനാര്‍ നയിച്ചു. സ്‌കൂള്‍ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആര്‍.സി എന്നിവയുടെ നേതൃത്വത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. അധ്യാപകരായ ജിജു ആന്റണി, ബിജു ടി.കെ.എന്നിവര്‍ പ്രസംഗിച്ചു.
