Kaloorkad
എസ്.എന്‍.ഡി.പി ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി


തൊടുപുഴ: എസ്.എന്‍.ഡി.പി യോഗത്തിന്റെ ഗുരുകാരുണ്യനിധിയുടെ ഭാഗമായി തൊടുപുഴ യൂണിയന്‍ കല്ലൂര്‍ക്കാട് ശാഖയില്‍ ശാഖാംഗങ്ങള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് പി.വിജയന്‍ അധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ വിതരണോദ്ഘാടനം തൊടുപുഴ യൂണിയന്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.സോമന്‍ നിര്‍വഹിച്ചു. കലൂര്‍ ശാഖാ പ്രസിഡന്റ് കെ.കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി. പൊന്നമ്മ രവീന്ദ്രന്‍, ശാഖാ സെക്രട്ടറി കെ.എം.സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
