Uncategorized
സംയുക്ത കര്‍ഷക സമിതി സമരം നടത്തി


തൊടുപുഴ: കൃഷിയെ രക്ഷിക്കൂ ജനാധിപത്യത്തെ സംരക്ഷിയ്ക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി
സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിന്റെ ഭാഗമായി പൂമാലയില്‍ നടന്ന സമരം കോണ്‍ഗ്രസ് (എസ്) ജില്ലാ ജനറല്‍ സെക്രട്ടറി അനില്‍രാഘവന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷക സമിതി നേതാക്കളായ നദീര്‍ ഇബ്രാഹിം, എം.ഇ. നാരായണന്‍, ശാന്ത തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
