Vengallur
തൊടുപുഴ നഗരത്തിലെത്തിയ കുരങ്ങ് വാഹനമിടിച്ച് ചത്തു


തൊടുപുഴ: നഗരത്തിലെത്തിയ കുരങ്ങ് വാഹനമിടിച്ച് ചത്തു. രണ്ട് വയസ് പ്രായം വരുന്ന ആണ്‍ കുരങ്ങാണ് ചത്തത്. വെങ്ങല്ലൂര്‍-കോലാനി ബൈപ്പാസിലാണ് സംഭവം. വനംവകുപ്പ് തൊടുപുഴ റേഞ്ചിലെ അറക്കുളം സെക്ഷനിലെയും തൊടുപുഴ ഫ്ളൈയിങ് സ്‌ക്വാഡിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മങ്ങാട്ടുകവലയിലെ മൃഗാശുപത്രിയിലെത്തിച്ച് വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. കുരങ്ങ് എങ്ങനെ നഗരത്തിലെത്തി എന്നത് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
