ലോക്ക് ഡൗണ്‍: വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതിയില്‍ ഭിന്നത


വണ്ണപ്പുറം: ലോക്ക് ഡൗണ്‍ വിഷയത്തില്‍ വണ്ണപ്പുറം പഞ്ചായത്ത് ഭരണ സമിതിയില്‍ ഭിന്നത. പഞ്ചായത്ത് പൂര്‍ണമായി അടയ്ക്കാതെ ടി.പി.ആര്‍ കൂടുതലുള്ള വാര്‍ഡുകളോ പ്രദേശങ്ങളോ ലോക്ക് ഡൗണില്‍ ഉള്‍പ്പെടുത്തി പ്രശ്‌നം പരിഹരിക്കാമായിരുന്നിട്ടും പഞ്ചായത്ത് പൂര്‍ണമായി അടച്ചതിലാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിനെ ഒരു മുന്നറിയിപ്പും കൂടാതെ കാറ്റഗറി ഡി യില്‍ ഉള്‍പ്പെടുത്തി ജനജീവിതം സ്തംഭിപ്പിച്ചെന്നാണ് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നത്. തീരുമാനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ ഓരോ പഞ്ചായത്തിലെയും ടി.പി.ആര്‍ ബുധനാഴ്ച തോറും വിലയിരുത്തി പഞ്ചായത്തുകളുടെ കാറ്റഗറി തീരുമാനിക്കുക കലക്ടര്‍ ആണെന്നും വണ്ണപ്പുറത്ത് ടി.പി.ആര്‍ കൂടാനുള്ള കാരണം രോഗികളായവര്‍ മാത്രം പരിശോധനയ്ക്ക് എത്തുന്നതിനാലാണെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
