Velliyamattom

ബിജെപിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജ്ജനം

തൊടുപുഴ: ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ 13 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന വടക്കനാര്‍ പുഴയിലെ പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്യും.

ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് 4ന് രാവിലെ 11ന് പരിപാടി ഉദ്ഘാടനം ചെയ്യും. ബിജെപി തൊടുപുഴ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അധ്യക്ഷനായ ചടങ്ങില്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. അജി മുഖ്യപ്രഭാഷണം നടത്തും.

പ്രോഗ്രാം ഇന്‍ ചാര്‍ജ് പി. പ്രബീഷ്, ജില്ലാ സഹ ഇന്‍ചാര്‍ജ് അഡ്വ. വിനോജ്കുമാര്‍, മണ്ഡലം ഇന്‍ചാര്‍ജ് കെ.ജി. സന്തോഷ്, മണ്ഡലം ജന. സെക്രട്ടറി എന്‍.കെ. അബു, വെള്ളിയാമറ്റം പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ മോഹന്‍, ജന. സെക്രട്ടറി പ്രമോദ്, സംസ്ഥാന- ജില്ലാ- മണ്ഡലം നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!