വെള്ളിയാമറ്റത്ത് ഭൂമിയുടെ താരിഫ് വില പുനര്‍നിര്‍ണയിക്കണം: കേരള കോണ്‍ഗ്രസ് (എം)


വെള്ളിയാമറ്റം: വില്ലേജിലെ വിവിധ സബ്ഡിവിഷനില്‍ ഉള്‍പെട്ട ഭൂമിക്ക് അന്യായ നിരക്കില്‍ ഏര്‍പ്പെടുത്തിയ താരിഫ് വില പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വെള്ളിയാമറ്റം മണ്ഡലം നേതൃ യോഗം പൂച്ചപ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂച്ചപ്ര മേഖലയില്‍ നിന്നും വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു വന്ന നാല്‍പതോളം പ്രവര്‍ത്തകര്‍ക്ക് യോഗത്തില്‍ വച്ച് പാര്‍ട്ടി അംഗത്വം നല്‍കി. മണ്ഡലം പ്രസിഡന്റ് ജോസി വേളാച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജയകൃഷ്ണന്‍ പുതിയേടത്ത്, ജോസ് കുന്നുംപുറം, കുര്യാച്ചന്‍ പൊന്നാമറ്റം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലി ജോസി, സജി മൈലാടി, ജോമി കുന്നപ്പള്ളി, ഷിജു പൊന്നാമറ്റം, ശ്രീജിത്ത് ഒളിയറയ്ക്കല്‍, തങ്കച്ചന്‍ കുരിശുംമൂട്ടില്‍, വിഷ്ണു എന്‍.എസ്, ഡൊമിനിക് സേവ്യര്‍, ബിമല്‍ എന്‍.എസ്, ജോയിച്ചന്‍ പ്ലാക്കാട്ട്, ജിന്‍സ് കിഴക്കേക്കര തുടങ്ങിയര്‍ പ്രസംഗിച്ചു.
