Uncategorized

കുടിവെള്ളം നിഷേധിക്കുന്നതിെനെതിെരെ കെ.പി.എം.എസ്.

തൊടുപുഴ :-ഇടവെട്ടി പഞ്ചായത്ത് 5 വാർഡിൽ പട്ടയമില്ലാത്ത ഭൂമിയിൽ 80 വർഷക്കാലകമായി പ്രദേശവാസികൾ കുളിക്കാനും , കുടിക്കാനും മറ്റാവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന ജലസ്രോതസ്സ് പട്ടയം കിട്ടി എന്ന പേരിൽ സ്വകാര്യ വ്യക്തി കയ്യടക്കാൻ ശ്രമം നടത്തുന്നു. ഇതിനെതിരെ ചോദ്യം ചെയ്തവർക്കെതിരെ സ്വാധീനമുപയോഗിച്ച് കള്ള കേസിൽ കുടുക്കുനതിന്‌വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. ഈ വ്യക്തി ഇവിടെ താമസം തുടങ്ങിയിട്ട് 10 വർഷംമാത്രമാണ് ആകുന്നത്. ഈ പ്രദേശത്ത്  താമസിക്കുന്ന മുതിർന്ന ആളുകൾക്കെല്ലാം വളരെകൃത്യമായി പറയാൻ കഴിയും ഈ ജലസ്രോതസിനെക്കുറിച്ച്. 6 കുടുംബങ്ങളാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്. കടുത്തവേനൽ കാലത്ത് മാത്രമാണ് ഇതിൽ വെള്ളoകിട്ടാതുള്ളു. ഇത് എല്ലാവർക്കും ഉപയോഗമാകുന്ന രീതിയിൽ ലഭിക്കുവാൻ നടപടിയുണ്ടാകണമെന്ന് കെ പി എം എസ് . തൊടുപുഴ യൂണിയൻ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.എം.എസ് സംസ്ഥാന യൂൂണിയൻ നേതാക്കൾ സ്ഥലം സന്ദർശിച്ചു.

Related Articles

Back to top button
error: Content is protected !!