Uncategorized
ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി അടുപ്പ്കൂട്ടി പ്രതിഷേധിച്ചു


തൊടുപുഴ: പാചവാതക വിലവര്‍ധനയ്‌ക്കെതിരേ ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുപ്പുകൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴ മിനി സിവില്‍സ്‌റ്റേഷനില്‍ നടന്ന അടുപ്പുകൂട്ടല്‍ സമരം ജോയിന്റ് കൗണ്‍സില്‍ വനിതാ കമ്മിറ്റി കണ്‍വീനര്‍ രാജിമോള്‍ എന്‍.കെ. ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജി. രമേശ്, എം.എസ്. ശ്രീകുമാര്‍, എം.കെ. സുഭാഷ്, സജന ഉമ്മര്‍, അമ്പിളി കെ.കെ., റീനാമോള്‍ പി.പി., ബിജി വി.കെ., ജെസി ഡി. എന്നിവര്‍ നേതൃത്വം നല്‍കി.
