Uncategorized
വര്‍ക്കഴേസ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


തൊടുപുഴ: മാസം തോറും പാചകവാതകത്തിന് വിലവര്‍ധിപ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തെറ്റായനീക്കത്തിനെതിരെ വര്‍ക്കഴേസ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മിനി സിവില്‍ സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി എ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി.കെ. ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്‍, ജോയിന്റ് സെക്രട്ടറി ജി. രമേശ്, ഒ.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇടുക്കിയില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ഡി. ബിനില്‍, പീരുമേട്ടില്‍ വി.ആര്‍. ബീനാമോള്‍, നെടുങ്കണ്ടത്ത് എസ്. സുകുമാരന്‍, ദേവികുളത്ത് ആന്‍സ് ജോണ്‍, ശാന്തമ്പാറയില്‍ അനീഷ് ടി.എ, കട്ടപ്പനയില്‍ ജയന്‍ പി.സി, അടിമാലിയില്‍ പി.ടി. വിനോദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
