Arakkulam
പതിപ്പള്ളിയിൽ കർഷക സഭ ചേർന്നു


അറക്കുളം: സംസ്ഥാന സർക്കാർ കൃഷിഭവൻ വഴി നടത്തുന്ന പദ്ധതികൾ താഴെ തട്ടിൽ ജനങ്ങളിൽ എത്തിക്കുന്നതിനും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ(BPKP) കീഴിൽ ജൈവ കൃഷിയുടെ ക്ലസ്റ്ററുകൾ രൂപീകരണത്തിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുമായി പതിപ്പള്ളിയിൽ കർഷക സഭ ചേർന്നു. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്കായുള്ള പച്ചക്കറിവിത്തുകളും കർഷക സഭയിൽ വിതരണം നടത്തി.
പതിപ്പള്ളി വാർഡ് മെമ്പർ അദ്ധ്യക്ഷത വഹിച്ച കർഷക സഭ അറക്കുളം ഗ്രാമപഞ്ചാ.പ്രസി.
കെ.എസ്.വിനോദ് ഉൽഘാടനം ചെയ്തു. കൃഷി ഓഫീസർ സുജിത മോൾ, കൃഷി അസ്സിസ്റ്റൻറ് സൗമ്യ എന്നിവർ വിഷയാവതരണം നടത്തി.
എൻ.ജി.രാധാകൃഷ്ണൻ ,
എം.എസ്.ശശിധരൻ, പി.സി.ഗോപി, ഹേമമാലിനി ഷിബു, സുജാത ബാലകൃഷ്ണൻ ,പി .പി. ബിനു, വിലാസിനി മോഹൻ എന്നിവർ കർഷകരുടെ പ്രശ്നങ്ങൾ കർഷക സഭയിൽ അവതരിപ്പിച്ചു.
