Uncategorized

സ്‌നേഹ വീടിന്റെ താക്കോല്‍ദാനം   പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു

വഴിത്തല: ജെ.സി.ഐ വഴിത്തലയുടെ നേതൃത്വത്തില്‍ പുറപ്പുഴ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ചിറ്റടിയില്‍ രാജുവിന്റെ കുടുംബത്തിന് സൗജന്യമായി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് തോമസ് പയറ്റനാല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോബി പൊന്നാട്ട്, വാര്‍ഡ് മെമ്പര്‍ സൗമ്യ ബില്‍ജി, ജെ.സി.ഐ സോണ്‍ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധര്‍, സോണ്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജിത് പി. ലൂക്കോസ്, പി.ഡി.ജോണ്‍, സോണ്‍ ഡയറക്ടര്‍ അര്‍ജുന്‍ കെ. നായര്‍, ജെ.സി.ഐ വഴിത്തല പ്രസിഡന്റ് എം.ജി സന്തോഷ്, സോജി ജോസഫ്, ലൂമോന്‍ ജോസഫ്, പയസ് കുര്യാക്കോസ്, ഫ്രാന്‍സിസ് ആന്‍ഡ്രൂസ്, ജോണ്‍സ് ജോര്‍ജ്, ജിജോ മാത്യു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!