വെള്ളിയാമറ്റം പഞ്ചായത്തില്‍ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേക്ക് തുടക്കമായി.


വെള്ളിയമറ്റം : വെള്ളിയാമറ്റം പഞ്ചായത്തില്‍ ഈസ് ഓഫ് ലിവിംഗ് സര്‍വ്വേക്ക് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഇന്ദു ബിജു നിര്‍വ്വഹിച്ചു. വികസന കാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ ഷെമീന അബ്ദുല്‍ കരീം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ രാജു കുട്ടപ്പന്‍, പഞ്ചായത്തംഗങ്ങളായ വി.കെ. കൃഷ്ണന്‍, ഷേര്‍ലി ജോസകുട്ടി, രാജി ചന്ദ്രശേഖരന്‍, കബീര്‍ കാസിം, പോള്‍ സെബാസ്റ്റ്യന്‍, ഹെഡ് ക്ലര്‍ക്ക് സുരേഷ്.എം.എന്‍., വിഇഒമാരായ ശരത്, ബാബു, കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, എസ്.ടി. പ്രൊമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍, കുടുംബശ്രീ ഭാരവാഹികള്‍, ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവര്‍ക്കുള്ള പരിശീല പരിപാടി പഞ്ചായത്ത് ഹാളില്‍ വച്ച് നടത്തി. പഞ്ചായത്തിലെ 1200 ഓളം കുടുംബങ്ങളാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുന്നത്.
