Kudayathoor
യുവമോര്‍ച്ച കുടയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി കത്ത് അയച്ചു


കുടയത്തൂര്‍: പെട്രോളിയം ഉത്പന്നങ്ങളുടെ വില ജി.എസ്.ടി യില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജി.എസ്.ടി കൗണ്‍സിലില്‍ നിര്‍ദേശം വയ്ക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന് കത്തയച്ചു. യുവമോര്‍ച്ച കുടയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്തയച്ചത്. ജനറല്‍ സെക്രട്ടറി വൈശാഖ്, സെക്രട്ടറി ജ്യോതിഷ്, മണ്ഡലം കമ്മിറ്റി അംഗം ജിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി നടന്നത്.
