Uncategorized

വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം  കിണറ്റിലേക്ക് തുറന്ന് വിട്ടു: അധികൃതര്‍ പിടികൂടി

മുട്ടം: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം അനധികൃതമായി കിണറ്റിലേക്ക് തുറന്ന് വിട്ട് വെട്ടിപ്പ് നടത്തിയത് അധികൃതര്‍ പിടികൂടി. മുട്ടത്ത് ഇടപ്പള്ളി ഭാഗത്തുള്ള വ്യക്തിയാണ് വീട്ടിലേക്കുള്ള വാട്ടര്‍ കണക്ഷന്‍ അനധികൃതമായി കിണറ്റിലേക്ക് തുറന്ന് വിട്ടത്. ഇദ്ദേഹത്തിന്റെ വീടിനപ്പുറത്തേക്ക് മറ്റാര്‍ക്കും വെള്ളം ലഭിക്കുന്നില്ല എന്ന നിരന്തരമായ പരാതിയെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പമ്പ് ഓപ്പറേറ്റര്‍ നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. മീറ്ററില്‍ വെള്ളം ഉപയോഗിക്കുന്നതിന്റെ റീഡിങ്ങ് കാണിക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക ഉപഭോക്താവായ ഇവര്‍ പ്രതിമാസം കുറഞ്ഞ തുകയായ 40 രൂപ അടച്ചാല്‍ മതി. വിവരം അറിഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ 2 വര്‍ഷത്തിലേറെക്കാലമായി ഇവര്‍ ഇത്തരത്തില്‍ കുടി വെള്ളം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. അനധികൃതമായി വെള്ളം ഉപയോഗിച്ചിരുന്നത് ആവര്‍ത്തിക്കില്ലെന്നും ദുരുപയോഗം ചെയ്ത വെള്ളത്തിന്റെ പിഴ അടക്കാമെന്നും വീട്ടുടമ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് എഴുതിയ നല്‍കിയതിനെ തുടര്‍ന്ന് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കിയതായി എ.ഇ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!