അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമരം മാറ്റി വച്ചു


തൊടുപുഴ: അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 26ന് നടത്താന്‍ തീരുമാനിച്ചിരുന്ന കര്‍ഷക സമരം 29 ലേയ്ക്ക് മാറ്റിവെച്ചതായി കര്‍ഷക സമിതി ജില്ലാ ചെയര്‍മാന്‍ മാത്യുവര്‍ഗീസും കണ്‍വീനര്‍ എന്‍ വി ബേബിയും അറിയിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില് രാജ്യവ്യാപകമായി സമരം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ നഗര ഗ്രാമപ്രദേശങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ജൂണ്‍ 29ന് 11 മണിക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് കര്‍ഷക ധര്‍ണ്ണ നടത്തും.
കൃഷിയെ രക്ഷിക്കുക, കര്‍ഷകരെ രക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുന്നയിച്ചാണ് അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ദേശവ്യാപകമായി കര്‍ഷക സമരം നടത്തുന്നത്.
