Uncategorized
മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു


തൊടുപുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2021-22 അധ്യയനവര്‍ഷത്തില്‍ പ്ലസ്‌വണ്‍ ക്ലാസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 12. സി.ബി.എസ്.ഇ വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് പ്രസ്തുത തീയതിക്ക് മുന്‍പായി പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാത്തപക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും. ഫോണ്‍: 8547005014, 9447599167.
